പിന്നീട് ഒരു മറുപടിയോ സാധനമോ അയച്ചു കൊടുത്ത പണമോ തിരികെ നല്‍കാതെ വഞ്ചിക്കപ്പെടുകയായിരുന്നുവെന്നാണ് പരാതി. മൂന്ന് പരാതികളിലും സൈബര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചിരിക്കുകയാണെന്ന് സി ഐ സനല്‍ കുമാര്‍ അറിയിച്ചു.
ദിനം പ്രതി കൂടിവരുന്ന സൈബര്‍ തട്ടിപ്പില്‍ നിരവധി പേരാണ് കെണിയില്‍ വീഴുന്നത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി പൊലീസ് നിരന്തരം അറിയിപ്പുകള്‍ നല്‍കി വരുന്നുണ്ടെന്ന് സൈബര്‍ സെല്‍ സി ഐ അറിയിച്ചു.
ഫേസ് ബുക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് കംപനികളുടെ വ്യാജ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. വാട്സ് ആപ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതാണ്.
സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച് വരുന്ന ഈ കാലത്ത് പരിചയമില്ലാത്ത ഫോണ്‍ നമ്ബറുകളില്‍ നിന്ന് വരുന്ന ഇതു പോലുള്ള മെസേജുകളോ, കംപനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാല്‍ തിരിച്ച് മെസേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കണമെന്നും പൊലീസ് അറിയിച്ചു.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പൊലീസ് സൈബര്‍ ഹെല്‍പ്ലൈനില്‍ ബന്ധപ്പെടണമെന്ന് സൈബര്‍ സെല്‍ സി ഐ അറിയിച്ചു. ഉയര്‍ന്ന പ്രതിഫലം വാഗ്ദാനം ചെയ്തു പാര്‍ട് ടൈം ജോലി നല്‍കാമെന്നു പറഞ്ഞു ഉദ്യോഗാര്‍ഥികളുടെ പണം തട്ടിയെടുക്കുന്നത് ഉത്തരേന്‍ഡ്യ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഓണ്‍ ലൈന്‍തട്ടിപ്പു സംഘമാണെന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഇവരുടെ തട്ടിപ്പിനിരയായ പലര്‍ക്കും ചെറിയ ശതമാനമെങ്കിലും പണം തിരിച്ചുലഭിക്കാന്‍ സൈബര്‍ പൊലീസിന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട്.
Post a Comment