Join News @ Iritty Whats App Group

അണ്ടര്‍ 23 വനിത ക്രിക്കറ്റ്; പേരാവൂർ സ്വദേശിനി നന്ദനയും തലശ്ശേരി സ്വദേശിനി ഊര്‍വശിയും കേരള ടീമില്‍







അണ്ടര്‍ 23 വനിത ക്രിക്കറ്റ്; പേരാവൂർ സ്വദേശിനി നന്ദനയും തലശ്ശേരി സ്വദേശിനി ഊര്‍വശിയും കേരള ടീമില്‍




ലശ്ശേരി: ജനുവരി 30 മുതല്‍ ഫെബ്രുവരി ഏഴ് വരെ ലഖ്നോവില്‍ നടക്കുന്ന ബി.സി.സി.ഐ വനിത അണ്ടർ 23 ഏകദിന ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമില്‍ കണ്ണൂർക്കാരായ സി.കെ.
നന്ദനയും എസ്.ആർ. ഊർവശിയും. അണ്ടർ 19 വേള്‍ഡ് കപ്പ് നേടിയ ഇന്ത്യൻ താരം സി.എം.സി. നജ്ലയാണ് കേരള ക്യാപ്റ്റൻ.

30 ന് മഹാരാഷ്ട്രയുമായും ഫെബ്രുവരി ഒന്നിന് അസമുമായും മൂന്നിന് ഹിമാചല്‍ പ്രദേശുമായും അഞ്ചിന് മധ്യപ്രദേശുമായും ഏഴിന് ബിഹാറുമായും കേരളം ഏറ്റുമുട്ടും. പേരാവൂർ മണത്തണ സ്വദേശിയായ സി.കെ. നന്ദന ഇടം കൈയൻ ഓഫ് സ്പിന്നറാണ്. അണ്ടർ 16, അണ്ടർ 19, അണ്ടർ 23, സീനിയർ വിഭാഗങ്ങളില്‍ കേരള ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

മണത്തണ മടപ്പുരച്ചാല്‍ പടിഞ്ഞാറെ പുത്തലത്ത് ഹൗസില്‍ പി.പി. സുരേഷ് ബാബു- കെ. റീന ദമ്ബതികളുടെ മകളാണ്. വയനാട് സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളജില്‍ മൂന്നാം വർഷ കോമേഴ്സ് ബിരുദ വിദ്യാർഥിനിയാണ്. 

ടോപ് ഓർഡർ ബാറ്ററായ എസ്.ആർ. ഊർവശി അണ്ടർ 15, 19 കേരള ടീമിലും വിവിധ വിഭാഗങ്ങളില്‍ ജില്ലയെയും പ്രതിനിധീകരിച്ചിട്ടുണ്ട്. തലശ്ശേരി ഹൈറൈസ് ഫ്ലാറ്റില്‍ രാഹേഷ് കുമാറിന്റെയും എ.കെ. സജിതയുടേയും മകളാണ്. പതിനൊന്നാം ക്ലാസ് ഓപണ്‍ സ്കൂള്‍ വിദ്യാർഥിനിയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group