കണ്ണൂര്‍: അഴീക്കോട് ചാല്‍ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ തിരയില്‍ പെട്ടു. മുണ്ടേരി സ്വദേശികളായ തൻസീര്‍ , മുനീസ് എന്നിവരാണ് അപകടത്തില്‍ പെട്ടത്.
ഞായറാഴ്ച രാവിലെ 9.30 യോടെയായിരുന്നു അപകടം.അഴീക്കോട് ചാല്‍ ബീച്ചില്‍ നിന്ന് 2 കിലോമീറ്റര് മാറി മീൻകുന്ന് കള്ളക്കടപ്പുറത്തായിരുന്നു അപകടം നടന്നത്. ലൈഫ് ഗാര്‍ഡുകളായ അഖില്‍ എം നായര്‍, വിഷ്ണു എം എന്നിവരാണ് ഇരുവരെയും രക്ഷിച്ചത്. ഉടൻ നാട്ടുകാരും കോസ്റ്റല്‍ പോലീസും ചേര്‍ന്ന് ശ്രീ ചന്ദ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി. രണ്ട് പേരും അവശരാണ് എന്നാണ് വിവരം.
Post a Comment