കണ്ണൂർ: രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന15കാരിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിയും കണ്ണൂരിൽ താമസക്കാരനുമായ മധ്യവയസ്കനെതിരേയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു തമിഴ്നാട് സ്വദേശിനികളായ 15 ഉം 17 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് 15 കാരിയുടെ രണ്ടാനച്ഛൻ പരാതി നൽകിയിരുന്നു.
ഈ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ പെൺകുട്ടികളെ പെരുമ്പാവൂരിൽ നിന്നു ബന്ധുവായ ഒരു യുവാവിന്റെ കൂടെ നിന്നും കണ്ടെത്തി. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
രണ്ടാനച്ഛൻ സ്ഥിരമായി ഉപദ്രപിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെയാണ് ബന്ധുവായ 17 കാരിയേയും കൂട്ടി മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ വീട്ടിൽ നിന്ന് പോയതെന്നും 15 കാരി പോലീസിനോട് പറഞ്ഞു. പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
Post a Comment