Join News @ Iritty Whats App Group

കേരളത്തിലെ ചെറുകിട വ്യാപാരികള്‍ ഫെബ്രുവരി 15-ന് കടകള്‍ അടച്ചിടും



തിരുവനന്തപുരം: ഫെബ്രുവരി 15-ന് കേരളത്തിലെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.
ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം. 

ഈ മാസം 29 ന് കാസര്‍കോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് വിവരം.

Post a Comment

Previous Post Next Post
Join Our Whats App Group