Join News @ Iritty Whats App Group

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉച്ചയ്ക്ക് 12.20 ന്; 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കും


 ജനുവരി 22ന് ഉച്ചയ്ക്ക് 12.30 ന് രാമക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങ് ആരംഭിക്കുമെന്ന് ക്ഷേത്രം ട്രെസ്റ്റ് അറിയിച്ചു. ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത് വാരണാസിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിതാണ്.പ്രതിഷ്ഠാ സമയത്ത് നരേന്ദ്ര മോദി, ആര്‍ എസ് എസ് മേധാവി, മോഹന്‍ ഭഗവത്, യോഗി ആദിത്യനാഥ് തുടങ്ങിയവരും ഉണ്ടാകും.പ്രതിഷ്ഠ ദിന ചടങ്ങുകള്‍ രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ്. പ്രതിഷ്ഠാ ചടങ്ങുകല്‍ അവസാനിക്കുന്നത് രണ്ട് മണിയോടെയായിരിക്കും. 200 കിലോഗ്രാമോളം തൂക്കമുള്ളതാണ് പ്രാണപ്രതിഠയ്ക്കുള്ള വിഗ്രഹം. ജനുവരി 23 മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനം അനുവദിക്കും.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group