കൊച്ചി: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ കേരളത്തിലെത്തി. താൻ പൂർണ ആരോഗ്യവാനാണെന്നും അസുഖം ഇല്ലെന്ന് കണ്ടെത്തിയെന്നും കെ സുധാകരൻ പറഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമാകുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനം ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തല്ലെന്നും ഇരട്ട പദവി എന്ന കാരണം കൊണ്ടാണെന്നും കെ സുധാകരൻ വിശദീകരിച്ചു. കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കുമെന്ന് 10 ദിവസത്തിനകം തീരുമാനിക്കുന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരമാവധി സിറ്റിംഗ് എം പിമാർ തന്നെ മണ്ഡലങ്ങളില്‍ മത്സരിക്കും. കോൺഗ്രസിൽ സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ല. മത്സരിക്കാൻ കെൽപ്പുള്ള കൊല കൊമ്പൻമാർ പാർട്ടിയിലുണ്ടെന്ന് പറഞ്ഞ കെ സുധാകരന്‍, സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് ആശങ്കയില്ലെന്നും അറിയിച്ചു.
Post a Comment