Join News @ Iritty Whats App Group

നിര്‍മാണത്തില്‍ അപാകത; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു



രിട്ടി: നിര്‍മാണത്തില്‍ ഇരിക്കുന്ന എടൂര്‍ പാലത്തിൻകടവ് റോഡില്‍ കെഎസ് ടിപി റോഡില്‍ ബാരാപോള്‍ പദ്ധതിയുടെ ഭാഗത്തെ റോഡ് നിര്‍മാണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിര്‍മാണ കന്പനിയുടെ വാഹനങ്ങള്‍ തടഞ്ഞ് റോഡ് ഉപരോധിച്ചു.
റോഡിന് ആവശ്യമായ സ്ഥലം വിട്ടുനല്‍കാൻ ഉടമ തയാറായിട്ടും ഉപയോഗപെടുത്താതെ റോഡ് നിര്‍മിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. 

ബാരാപോളിന്‍റെ പവര്‍ ഹൗസിലേക്ക് പ്രവേശിക്കുന്ന റോഡിന്‍റെ ഭാഗം വീതി കൂട്ടാതെയാണ് നിര്‍മിച്ചിരിക്കുന്നത്. 13 മീറ്റര്‍ വീതിയില്‍ പണിയേണ്ട റോഡിന് ഇവിടെ ഒന്പത് മീറ്റര്‍ വീതി മാത്രമാണ് ഉള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു. പണി ആരംഭിക്കുന്പോള്‍ 13 മീറ്റര്‍ അകലത്തില്‍ കുറ്റി സ്ഥാപിച്ചെങ്കിലും പിന്നീട് കരാറുകാരൻ നിര്‍ദേശിച്ച പ്രകാരം വീതി കുറച്ച്‌ നിര്‍മിക്കുകയായിരുന്നു. റോഡ് നവീകരണ സമയത്ത് അടയാളപെടുത്തിയയതിന് ഉള്ളില്‍ നിന്നിരുന്ന മരങ്ങള്‍ ഉള്‍പ്പെടെ സ്ഥലം ഉടമ വെട്ടിമാറ്റിയാണ് സ്ഥലം വിട്ടു കൊടുത്തിരുന്നതെങ്കിലും വീതി കുറച്ച്‌ നിര്‍മിക്കുകയായിരന്നു. വര്‍ഷം 20000 രൂപ വരുമാനം ലഭിച്ചിരുന്ന മാവ് മുറിച്ച്‌ മാറ്റിയിട്ടും റോഡിന് നിര്‍ദേശിക്കപ്പെട്ട സ്ഥലം ഉപയോഗപ്പെടുത്തിയില്ലെന്ന് സ്ഥലം വിട്ടുനല്‍കിയ സുരേഷ് തെക്കേ കിഴക്കേപ്പാട്ട് പറഞ്ഞു. 

ഇവിടെ ഓവുചാലുകള്‍ കൂടി വന്നതോടെ വാഹനങ്ങള്‍ കടന്നു പോകുന്പോള്‍ കാല്‍നടയാത്രികര്‍ക്ക് നടന്നു പോകാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. സുരേഷിന്‍റെ വീടിനോട് ചേര്‍ന്ന ഭാഗത്തെ മണ്ണ് നീക്ക് റോഡിന് വീതികൂട്ടുമ്ബോള്‍ മണ്ണിടിഞ്ഞു വീടിന് ഭീഷണിയാകുന്നത് തടയാൻ നിര്‍മിക്കേണ്ട സംരക്ഷണ ഭിത്തി നിര്‍മാണം ഒഴിവാക്കാനാണ് ഇവിടെ റോഡിന്‍റെ വീതി കുറച്ചതെന്നും ആരോപണമുണ്ട്. 

നിര്‍മാണഘട്ടം മുതല്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട റോഡ്പണി അവസാനഘട്ടത്തിലെത്തിയിരിക്കുന്പോഴാണ് ഗുരുതരമായ ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ നടത്തിയ സമരം സൂചന മാത്രമാണെന്നും അപാകത പരിഹരിക്കാൻ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വാര്‍ഡ് മെംബര്‍ ബിജോയി പ്ലാത്തോട്ടം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group