Join News @ Iritty Whats App Group

മോദി സ്വയം പ്രഖ്യാപിത ബാഹുബലി;'രാജ്യത്തെ പെൺകുട്ടികൾക്ക് പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനം'; മോദിക്കെതിരെ രാഹുൽ ​ഗാന്ധി


ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ​ഗാന്ധി. രാജ്യത്തെ ഓരോ പെൺകുട്ടികൾക്കും പുരസ്കാരങ്ങളേക്കാൾ വലുത് ആത്മാഭിമാനമാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുസ്തിതാരങ്ങളുടെ കണ്ണീരിനേക്കാൾ വലുതാണോ രാഷ്ട്രീയ നേട്ടങ്ങളെന്നും രാഹുൽ ചോദിച്ചു. രാജ്യത്തിന്റെ സംരക്ഷകനായ പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം ക്രൂരത കാണുന്നതിൽ വേദനയുണ്ട്. മോദി സ്വയം പ്രഖ്യാപിത ബാഹുബലിയാണെന്നും രാഹുൽ ​ഗാന്ധി വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം.

Post a Comment

Previous Post Next Post
Join Our Whats App Group