Join News @ Iritty Whats App Group

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ അപകടങ്ങൾ പതിവാകുന്നു;മു​ഖം തി​രി​ച്ച് ക​ർ​ണാ​ട​ക




ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം റോ​ഡി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ഉ​പ്പു​മാ​യി കോ​ഴി​ക്കോ​ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് പാ​റ​ക്ക​ല്ലി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി​യി​ൽ നി​ന്ന് എ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് കാ​ബി​ൻ പൊ​ളി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​റു​ടെ ര​ണ്ട് കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക​യു​ടെ പെ​രു​മ്പാ​ടി ചെ​ക്പോ​സ്റ്റി​ൽ​നി​ന്നു വ​ള​രെ അ​ടു​ത്തു ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ക​ർ​ണാ​ട​ക​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​യി​ല്ലെ​ന്നു പ​രാ​തി ഉ​യ​ർ​ന്നു. അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം എ​ത്തി​ക്കാ​ൻ പോ​ലും ക​ർ​ണാ​ട​ക ത​യാ​റാ​യി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ലോ​റി​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ട​യി​രു​ന്ന​ത്. വെ​ളി​യി​ൽ എ​ത്തി​ച്ച ഡ്രൈ​വ​റെ ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചു​ര​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണി​ന് റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​ത് അ​പ​ക​ട വി​വ​രം വെ​ളി​യി​ൽ അ​റി​യാ​ൻ താ​മ​സം നേ​രി​ട്ടു. പി​ന്നാ​ലെ വ​ന്ന വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ ചെ​ക്പോ​സ്റ്റി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​രി​ട്ടി​യി​ൽ​നി​ന്നു​ള്ള ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. പൊ​ട്ടി​പൊ​ളി​ഞ്ഞ ചു​രം പാ​ത​യി​ൽ അ​പ​ക​ടം നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ചെ​റു​തും വ​ല​തു​മാ​യ എ​ല്ലാ അ​പ​ക​ട​ത്തി​നും ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ത്ത​നം ന​ട​ത്തു​ന്ന​ത്. ഇ​രി​ട്ടി​യി​ൽ നി​ന്നു​ള്ള ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷാ സം​ഘ​ത്തി​ൽ അ​ശോ​ക് കു​മാ​ർ (അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഗ്രേ​ഡ്) ഫ​യ​ർ​ഓ​ഫി​സ​ർ മാ​രാ​യ മ​ഹ്‌​റൂ​ഫ്, തോ​മ​സ്, അ​നോ​ക്, റോ​ഷി​ത്, ര​വീ​ന്ദ്ര​ൻ, ഡ്രൈ​വ​ർ മ​ത്താ​യി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Post a Comment

Previous Post Next Post
Join Our Whats App Group