കൊട്ടിയൂര്‍: നിര്‍ദിഷ്ട മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കേണ്ടവരുടെ സര്‍വേ നമ്ബര്‍ രേഖപ്പെടുത്തിയതില്‍ പൊരുത്തക്കേട്.
കെആര്‍എഫ്ബി റവന്യു വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തെറ്റുകള്‍ കണ്ടെത്തിയത്. അമ്ബായത്തോട് മുതല്‍ സ്ഥലം വിട്ടുനല്‍കുന്നവരുടെ സര്‍വേ നമ്ബര്‍ തെറ്റായാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റവന്യൂവകുപ്പ് നടത്തിയ പരിശോധനയിലാണ് പാളിച്ചകള്‍ വ്യക്തമായത്.
തെറ്റുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് കെആര്‍എഫ്ബി സമര്‍പ്പിച്ച ശേഷമായിരിക്കും ഇനി സംയുക്ത പരിശോധന തുടരുക.
ഇതോടെ നിലവില്‍ റവന്യൂ, കേരള റോഡ് ഫണ്ട് ബോര്‍ഡ് നടത്തുന്ന സംയു ക്ത പരിശോധനയാണ് നിര്‍ത്തിവച്ചത്. സ്ഥല ഉടമകളുടെ സര്‍വേ നമ്ബര്‍ പരിശോധിച്ച് ഉറപ്പുവരുത്തി യ ശേഷമായിരിക്കും ഭൂമിയുടെ വില സംബന്ധിച്ച അന്തിമ തീരുമാനവും, സ്ഥലം ഏറ്റെടുക്കലും.
നാലുവരി പാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നത് മൂലം സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസം സ്ഥലം വിട്ടു നല്‍കേണ്ടി വരുന്നവരെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്.
Post a Comment