Join News @ Iritty Whats App Group

കൊവിഡ് വ്യാപനം: കർണാടകയിൽ ക്വാറന്‍റൈൻ പ്രഖ്യാപിച്ചു രോഗികളുടെ പ്രൈമറി കോണ്ടാക്റ്റുകൾക്ക് കൊവിഡ് ടെസ്റ്റും നിർബന്ധമാക്കി



ബംഗളൂരു: കൊവിഡ്-19 വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കർണാടക സർക്കാർ ശക്തമായ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു. പൊസിറ്റീവാകുന്നവർക്ക് ഒരാഴ്ചത്തെ ഹോം ഐസലേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
എല്ലാ രോഗികളുടെയും പ്രൈമറി കോണ്ടാക്റ്റുകൾക്ക് പരിശോധനയും നിർബന്ധമാക്കി. ജഎൻ.1 വേരിയന്‍റ് വ്യാപകമായി പടരുന്നതിനാലാണ് തീരുമാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു. ഇതു സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.മലബാർ ലൈവ്.
കർണാടകയിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 74 പുതിയ കൊവിഡ് കേസുകളിൽ 57 എണ്ണവും ബംഗളൂരുവിലാണ്..


Post a Comment

Previous Post Next Post
Join Our Whats App Group