Join News @ Iritty Whats App Group

ഇരിട്ടി കുന്നോത്ത് നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

ഇരിട്ടി:  കുന്നോത്ത് നടുറോഡിൽ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. കുന്നോത്ത് സ്വദേശി സജിതയാണ് ആക്രമണത്തിനു ഇരയായത്. ഭർത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കുന്നോത്ത് ഇംഗ്ലീഷ്‌ മീഡിയം സ്കൂളിന് സമീപത്താണ് സംഭവം ഉണ്ടായത്. മകളുമായി സ്കൂളിലെത്തിയ സജിതയെ ഭർത്താവ് വഴിയിൽ തടഞ്ഞു നിർത്തി കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. സജിതയുടെ കഴുത്തിനാണ് പരിക്ക്. ഗുരുതരമായി പരിക്ക് പറ്റിയ സജിതയെ ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്‌ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്നതിനു ശേഷം പ്രതിയെ നാട്ടുകാർ തടഞ്ഞു വെക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group