Join News @ Iritty Whats App Group

ബ്ലോക്കില്‍ കുരുങ്ങി ഇരിട്ടി പുതിയ പാലം


രിട്ടി: രണ്ടാഴ്ചയില്‍ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നല്‍ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കുറവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം.

മറ്റ് രണ്ട് ഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങളുടെ എണ്ണം കണക്കാക്കുമ്ബോള്‍ സമയം കൂടുതല്‍ അനുവദിക്കേണ്ട ഇരിട്ടി ഭാഗത്ത് നിന്നുമുള്ള സമയം 25 സെക്കൻഡ് മാത്രമാണ്. 

ഇരിട്ടി ഭാഗത്തുനിന്നുള്ള സിഗ്നല്‍ തുറക്കുന്ന സമയത്തു തന്നെ കൂട്ടുപുഴ ഭാഗത്തുനിന്നും ഫ്രീ ലെഫ്റ്റ് സിഗ്നലില്‍ പാലത്തിലേക്ക് വാഹനങ്ങള്‍ കയറിവരുന്നതും ട്രാഫിക്ക് ബ്ലോക്കിന് മറ്റൊരു കാരണമാകുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വീതികുറവ് വേഗത്തില്‍ വാഹനങ്ങള്‍ കടന്ന് പോകുന്നതിന് തടസം സൃഷ്ടിക്കുന്നു. 

ട്രാഫിക്കില്‍ കാത്തുകിടക്കുന്ന വാഹനങ്ങളില്‍ ചിലത് നിരതെറ്റിച്ച്‌ എതിര്‍ ട്രാക്കില്‍ കടന്നു ചെല്ലുന്നതും പാലത്തില്‍ ഗതാഗത കുരുക്കിന് കാരണം ആകുന്നു. 

അതിനൊപ്പം കൂട്ടുപുഴ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസുകള്‍ നിര്‍ത്തുമ്ബോള്‍ സംഭവിക്കുന്ന ബ്ലോക്കും വാഹനങ്ങള്‍ സിഗ്നല്‍ സമയത്തിനുള്ളതില്‍ കടന്നുപോകാൻ കഴിയാതെ ബുദ്ധിമുട്ടില്‍ ആകുന്നു. ഇത്തരം അടിയന്തരഘട്ടത്തില്‍ സിഗ്നലില്‍ ട്രാഫിക് നിയന്ത്രിക്കാൻ പോലീസിന്‍റെ സഹായം അടിയന്തരമായി ഉപയോഗിക്കണം എന്നും യാത്രക്കാര്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group