Join News @ Iritty Whats App Group

ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ; ഭക്തി നിര്‍ഭരമായി സന്നിധാനം; തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു


ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30നും 11.30നും ഇടയിലാകും മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി ഇന്നലെ സന്നിധാനത്ത് എത്തിച്ചിരുന്നു. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നട അടയ്ക്കും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകുന്നേരം 5ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും.

അതേ സമയം സന്നിധാനത്ത് തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് തുടരുന്നു. പമ്പയില്‍ ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 75,105 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനെത്തിയത്. തീര്‍ത്ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ദര്‍ശനത്തിന് ശേഷം ഭക്തര്‍ എത്രയും വേഗം സന്നിധാനം വിട്ടുപോകണമെന്ന് നിരന്തരം അറിയിപ്പ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.

ജനുവരി 15ന് ആണ് മകരവിളക്ക് മഹോത്സവം. ഇത്തവണ ശബരിമലയില്‍ 204.30 കോടി രൂപയാണ് വരുമാനം. ഡിസംബര്‍ 25 വരെയുള്ള ആകെ വരുമാനം 204,30,76,704 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 222.98 കോടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 18 ശതമാനത്തിന്റെ കുറവാണുള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group