Join News @ Iritty Whats App Group

എടൂര്‍ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിരുനാളിന് വെള്ളിയാഴ്ച തുടക്കം

ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ വെള്ളിയാഴ്ച മുതല്‍ ജനുവരി 7 വരെ നടക്കും. ഇന്ന് വൈകിട്ട് 4 ന് വികാരി ഫാ.തോമസ് വടക്കേമുറിയില്‍ കൊടിയേറ്റും. തുടര്‍ന്ന് തിരുസ്വരൂപ പ്രതിഷ്ഠ, ആഘോഷമായ കുര്‍ബാന, വചനസന്ദേശം, നൊവേന. 30 മുതല്‍ ജനുവരി 5 വരെ രാവിലെ 5.30 ന് ആരാധന, 6.30 ന് കുര്‍ബാന, വൈകിട്ട് നാലിന് ജപമാല, 4.15 ന് ആഘോഷമായ കുര്‍ബാന, വചനസന്ദേശം, നൊവേന. 2 ന് വൈകുന്നേരം വാഹന വെഞ്ചരിപ്പ്. 5 ന് വൈകിട്ട് 7 ന് തിരുവനന്തപുരം സംഘകേളിയുടെ സാമൂഹ്യ സംഗീത കുടുംബ നാടകം മക്കളുടെ ശ്രദ്ധയ്ക്ക്. 6 ന് വൈകിട്ട് 4 ന് ജപമാല, 4.15 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. 6.30 ന് എടൂര്‍ ടൗണിലൂടെ പ്രദക്ഷിണം, വാദ്യമേളങ്ങൾ, മ്യൂസിക്കല്‍ ഫ്യൂഷന്‍. 7 ന് രാവിലെ 6 ന് കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, നൊവേന. 12 ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹവിരുന്ന്.
തിരുനാള്‍ ദിവസങ്ങളില്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫാ.ഷിന്‍സ് കുടിലില്‍, ഫാ.ആശിഷ് അറയ്ക്കല്‍, ഫാ.വര്‍ഗ്ഗീസ് കണിയാപറമ്പില്‍, ഫാ.മാര്‍ട്ടിന്‍ പറപ്പള്ളിയാത്ത്, ഫാ.ജെയ്‌സന്‍ കോലക്കുന്നേല്‍, ഫാ.മാര്‍ട്ടിന്‍ മാത്യു, ഫാ.മനോജ് കിടാരത്തില്‍, ഫാ.അബ്രാഹം പുതുശ്ശേരി, റവ.ഡോ.മാത്യു പട്ടമന, ഫാ.ജോസഫ് മുട്ടത്തുകുന്നേല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group