Join News @ Iritty Whats App Group

കോവിഡ് കേസുകള്‍ ഉയരുന്നു; 6 മരണവും


ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. കേരളത്തില്‍ വെള്ളിയാഴ്ച രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് 265 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികള്‍ 2606 ആയി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,060 ആയി. ദേശീയതലത്തില്‍ 328 ആണ് വെള്ളിയാഴ്ചത്തെ കോവിഡ് കണക്ക്.

വ്യാഴാഴ്ച 594 പുതിയ കേസുകള്‍ കൂടി വന്നതോടെ സജീവ രോഗികളുടെ എണ്ണം 2,669 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,50,06,572 ആണ്. 5,33,327 പേര്‍ മരണമടഞ്ഞു. ഇതില്‍ ആറ് മരണം ഇന്നലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നെണ്ണം കേരളത്തിലും രണ്ടെണ്ണം കര്‍ണാടകയിലും ഒരെണ്ണം പഞ്ചാബിലും. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിലെ ഉയര്‍ന്ന മരണനിരക്കാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശം നല്‍കി. നിലവിലെ വൈറസ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. അതിനാല്‍തന്നെ ആശങ്കപ്പെടാനില്ല. നിലവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമല്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group