Join News @ Iritty Whats App Group

‘കേരളീയം നല്ല പരിപാടി; ആര് നല്ലത് ചെയ്താലും ഞാന്‍ അംഗീകരിക്കും’; ബിജെപി വിലക്ക് ലംഘിച്ച് ഒ രാജഗോപാല്‍ വേദിയില്‍


സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരത്ത് നടത്തിയ കേരളീയം പരിപാടിയെ പുകഴ്ത്തി ബിജെപിയുടെ മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായി ഒ രാജഗോപാല്‍. േകരളീയം നല്ല പരിപാടിയാണ്. നല്ലത് ആര് ചെയ്താലും അത് താന്‍ അംഗീകരിക്കുമെന്നും ബിജെപി ബഹിഷ്‌കരണം എന്തിനെന്ന് അറിയില്ലെന്നും കേരളീയം സമാപന വേദിയിലെത്തിയ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയാണ് കേരളീയമെന്നും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ഈ പരിപാടിയിലുണ്ടാകുമെന്നും രാജഗോപാല്‍ പറഞ്ഞു.

കേരളീയത്തിനെതിരേ നിലപാടെടുത്ത ബിജെപി സംസ്ഥാന നേതൃത്വത്തെ തള്ളിയാണ് മുതിര്‍ന്ന നേതാവായ രാജഗോപാല്‍ മവദിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് രാജഗോപാല്‍ എത്തിയത്. ഒ രാജഗോപാല്‍ കേരളീയം വേദിയില്‍ എത്തിയതിനെ പരാമര്‍ശിച്ച മുഖ്യമന്ത്രി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.

നേരത്തെഏ കേരളീയം ദൂര്‍ത്താണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേരളീയം തിരുവന്തപുരം കോര്‍പറേഷനിലെ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ബഹിഷ്‌കരിച്ച് പ്രചരണം നടത്തുമ്പോഴാണ് ഒ രാജഗോപാല്‍ പരിപാടിക്ക് എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group