മട്ടന്നൂര്‍: നഗരസഭാ കൗണ്‍സിലര്‍ കെ.വി. പ്രശാന്തിന്‍റെ ആകസ്മികമായ വേര്‍പാട് മട്ടന്നൂരിന് ഞെട്ടലായി. നിറഞ്ഞ ചിരിയോടെ മട്ടന്നൂര്‍ ടൗണില്‍ എന്നുമുണ്ടാകാറുള്ള അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.
2012-17 കാലയളവിലെ നഗരസഭാ ഭരണസമിതിയിലും കെ.വി.പ്രശാന്ത് അംഗമായിരുന്നു. സൗമ്യമായ ഇടപെടലിലൂടെ രാഷ്ട്രീയ എതിരാളികള്‍ക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ അദ്ദേഹം പഴശി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നഗരസഭാ ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അവസാനമായി ഒരുനോക്ക് കാണുന്നതിന് എത്തി. കെ.കെ.ശൈലജ എംഎല്‍എ, നഗരസഭാ ചെയര്‍മാൻ എൻ.ഷാജിത്ത് തുടങ്ങിയവര്‍ റീത്ത് സമര്‍പിച്ചു.
Post a Comment