മട്ടന്നൂര്‍: അപകടത്തില്‍പ്പെട്ട് അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പില്‍ ഏല്‍പ്പിച്ച ബൈക്ക് കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിര്‍ (26), എം.കെ. മുഹമ്മദ് നാഫീഖ് (19) എന്നിവരെയാണ് മട്ടന്നൂര്‍ ഇൻസ്പെക്ടര്‍ കെ.വി. പ്രമോദന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. നായാട്ടുപാറയിലെ രജീഷിന്‍റെ ഉടമസ്ഥയിലുള്ള വര്‍ക്ക് ഷോപ്പില്‍ നിന്നാണ് മേറ്റടി സ്വദേശി സുജീഷിന്‍റെ ബജാജ് ബൈക്ക് മോഷണം പോയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബൈക്ക് മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ വര്‍ക്ക് ഷോപ്പില്‍ എത്തിയപ്പോള്‍ ബൈക്ക് കാണാത്തതിനെ തുടര്‍ന്നു സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ബൈക്ക് രണ്ടുപേര്‍ ചേര്‍ന്നു തള്ളിക്കൊണ്ടുപോയി ഗുഡ്സ് ഓട്ടോയില്‍ കയറ്റുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വര്‍ക്ക് ഷോപ്പ് ഉടമ മട്ടന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയാണ് പ്രതികള്‍ പിടിയിലായത്. 40,000 രൂപ വരുന്ന ബൈക്കാണ് പ്രതികള്‍ മോഷ്ടിച്ചത്. മോഷണക്കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
മോഷ്ടിച്ച ബൈക്ക് ഒരു ആക്രിക്കടയില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇവിടെ നിന്ന് മോഷ്ടിച്ച് വില്പന നടത്തിയെന്ന് കരുതുന്ന മറ്റു ചില ബൈക്കുകളും കണ്ടെത്തി കസ്റ്റഡിയിലെടുത്തു. പ്രതികളെ മട്ടന്നൂര്‍ കോടതി റിമാൻഡ് ചെയ്തു.
Post a Comment