Join News @ Iritty Whats App Group

‘ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, ഇനി പിടിച്ച് നില്‍ക്കാന്‍ കഴിയില്ല’; മംമ്തയുടെ പേരില്‍ വ്യാജ വാര്‍ത്ത? പ്രതികരിച്ച് താരം!


തനിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളില്‍ പ്രതികരിച്ച് നടി മംമ്ത മോഹന്‍ദാസ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്ത് എത്തിയിരിക്കുന്നത്. തന്നെ കുറിച്ച് നല്‍കിയ വ്യാജ വാര്‍ത്തയോടാണ് മംമ്ത കമന്റുകളിലൂടെ പ്രതികരിച്ചത്. ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലാണ് ഈ വാര്‍ത്ത വന്നത്.

”ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല, ഞാന്‍ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹന്‍ദാസിന്റെ ദുരിത ജീവിതം ഇങ്ങനെ” എന്ന ടൈറ്റിലോടെ ആയിരുന്നു വാര്‍ത്ത വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ താരം വാര്‍ത്തയുടെ പേജിന് താഴെ കമന്റുമായി എത്തുക ആയിരുന്നു.

”ശരി നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെ കുറിച്ചാണ് സംസാരിക്കുന്നത്? പേജിന് ശ്രദ്ധ ലഭിക്കാന്‍ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്.. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാന്‍ ശ്രദ്ധിക്കുക.. ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്” എന്നാണ് മംമ്ത കമന്റ് ചെയ്തത്.


പിന്നാലെ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. അതേസമയം, നിരവധി ചിത്രങ്ങളാണ് മംമ്തയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ബാന്ദ്ര’ ആണ് മംമ്തയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

അരുണ്‍ ഗോപി-ദിലീപ് കോമ്പോയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് മംമ്ത എത്തുന്നത്. ‘മഹാരാജ’, ‘ഊമൈ വിഴികള്‍’ എന്നീ തമിഴ് ചിത്രങ്ങളും, ‘അണ്‍ലോക്ക്’ എന്ന മലയാള ചിത്രവും കൂടി മംമ്തയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group