മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റിന് കൃത്യമായ മാര്‍ഗനിര്‍ദേശം വേണമെന്ന് സുപ്രീം കോടതി. വാര്‍ത്താ സ്രോതസുകള്‍ സംരക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്നും സുപ്രിം കോടതി വ്യക്തമാക്കി. ന്യുസ് ക്‌ളിക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നിയമനടപടികള്‍ക്കെതിര ഡല്‍ഹിയിലെ ഒരു സ്വകാര്യ ഫൗണ്ടേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് സുപ്രീം കോടതി ഈ അഭിപ്രായം പുറപ്പെടുവിച്ചത്.
മാധ്യമ പ്രവര്‍ത്തകരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും മാര്‍ഗ നിര്‍ദേശങ്ങള്‍ വേണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്വകാര്യത മൗലികാവകാശമാക്കി സു്പ്രീം കോടതി തന്നെയാണ് വിധി പുറപ്പെടുവിച്ചിരുന്നത്്. സര്‍ക്കാര്‍ എതെങ്കിലും ഏജന്‍സികളുടെ കയ്യിലെ പാവകളാകാരുതെന്നും സുപ്രീം കോടതി പറഞ്ഞു.
മാധ്യമപ്രവര്‍ത്തരുടെ കയ്യില്‍ നിന്നും ഉപകരണങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ അതിന് എന്തിനാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു. ഡിസംബര്‍ മാസത്തില്‍ സുപ്രീം കോടതി കേസ് വീണ്ടും പരിഗണിക്കും
Post a Comment