Join News @ Iritty Whats App Group

വിളക്കോട് ചാക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ വീടിനു നേരേ നടന്ന ബോംബേറില്‍ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്


രിട്ടി: വിളക്കോട് ചാക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്‍റെ വീടിനു നേരേ നടന്ന ബോംബേറില്‍ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചതായി പോലീസ്.

എസ്ഡിപിഐ പ്രവര്‍ത്തകൻ ചാക്കാട് സ്വദേശി പൂവനാണ്ടി ഹാഷിമിന്‍റെ വീടിനു നേരേയാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ ബോംബേറുണ്ടായത്. ഉഗ്രശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്ന വീട്ടുകാര്‍ വീടിന് വെളിയില്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. 

വീടിനെ ലക്ഷ്യമാക്കി എറിഞ്ഞ ബോംബ് സമീപത്തെ മണല്‍ത്തിട്ടയില്‍ തട്ടിയതിനാലാണ് വീടിനും വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കാതെ രക്ഷപെട്ടത്. ഇവര്‍ ഉടൻ തന്നെ മുഴക്കുന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ബോംബിന്‍റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചിരുന്നു. സ്റ്റീല്‍ ബോംബ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.

ഹാഷിമിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group