ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്
കൊച്ചി: വ്‌ളോഗര്‍ ഷാക്കീര്‍ സുബ്ഹാനെതിരെ (മല്ലു ട്രാവലര്‍) പോക്‌സോ കേസ്. മുന്‍ ഭാര്യയുടെ പരാതിയില്‍ ധര്‍മടം പോലീസാണ് കേസെടുത്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. അതേ സമയം സൗദി യുവതിയുടെ പീഡന പരാടിയില്‍ ഷാക്കീറിന് സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പരാമര്‍ശങ്ങളൊന്നും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് കേസ് എടുത്തതിന് പിറകെ കാനഡയിലേക്ക് പോയ ഷാക്കിറിനെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ഇടക്കാല ജാമ്യം കോടതി അനുവദിക്കുകയും കോടതിയുടെ നിര്‍ദേശമനുസരിച്ച് ഷാക്കീര്‍ ചോദ്യം ചെയ്യലിന് ഹാജരാകുകയുമായിരുന്നു.കേസിലെ പരാതിക്കാരി സൗദി പൗരയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു അഭിമുഖവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ തന്നെ വ്ലോഗര്‍ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചെന്നാണ് സൗദി സ്വദേശിനിയുടെ പരാതി. തന്നെയും, സുഹൃത്തിനേയും മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാന്‍ കൊച്ചിയിലേക്ക് വിളിപ്പിക്കുകയായിരുന്നെന്നും സൗദി സ്വദേശിനി നല്‍കിയ പരാതിയില്‍ പറയുന്നു. സുഹൃത്ത് പുറത്തേക്ക് പോയപ്പോള്‍ ഷക്കീര്‍ അശ്ലീല ചുവയോടെ സംസാരിച്ചന്നും കടന്നുപിടിച്ചെന്നുമാണ് മൊഴി.
Post a Comment