തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ സ്‌കൂള്‍ വിദ്യാർത്ഥിനികൾ തമ്മിൽ സംഘർഷം. സ്കൂള്‍ യൂണിഫോമിൽ എത്തിയ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം അടികൂടിയത്. രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും ഇതിനിടയില്‍ മറ്റുചില പെണ്‍കുട്ടികള്‍ ഇടപെടുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Also read-ചലച്ചിത്രതാരത്തിന്‍റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് തട്ടിപ്പ്; വ്യാജ ഐഡി കാർഡ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് തിരിച്ചു പോകുന്നതിനിടെയിലാണ് സംഭവം. വിദ്യാര്‍ത്ഥിനികൾ തമ്മിലടിക്കുന്നത് കണ്ട് കൂടെ ഉണ്ടായ സഹപാഠികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
Post a Comment