കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ ഹണിട്രാപ്പ് നടത്തിയ മൂവര്‍സംഘം പൊലിസ് അന്വേഷണത്തിനിടെ മുങ്ങി.സ്വകാര്യബാങ്ക് ഉദ്യോഗസ്ഥനെ കണ്ണൂര്‍ ടൗണില്‍ നിന്നും പട്ടാപ്പകല്‍ ഹണിട്രാപ്പില്‍ ഉള്‍പ്പെടുത്തി പണവും കംപ്യൂട്ടര്‍ അനുബന്ധസാമഗ്രികളുംകൊളളയടിച്ചുവെന്ന പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ്‌കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ ശ്യാംസുന്ദര്‍, ഇയാളുടെ ഭാര്യയെന്നു പറയപ്പെടുന്ന നിജിഷയെന്ന യുവതി, സഹായിയായ മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ്ഹണിട്രാപ്പ് നടത്തിയത്. ഇസാഫ്ബാങ്കിന്റെകണ്ണൂര്‍ ശാഖയിലെ ഡവലപ്പ്മെന്റ് ഓഫീസറായ വടകരമുയിപ്പോത്ത് സ്വദേശി സി.വി ബെഞ്ചമിന്‍ കാസ്ട്രോയാ(31)ണ് തട്ടിപ്പിനിരായയത്.ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഇസാഫ്ബാങ്കിന്റെ ഒരു അൗക്കണ്ട് തുറക്കാന്‍ താല്‍പര്യമുണ്ടെന്നും ബാങ്കില്‍ വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും വരാന്‍ കഴിയാത്ത സാഹചര്യമാണെന്നും ശ്യാംസുന്ദര്‍ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു.
ഇതുപ്രകാരം അക്കൗണ്ട് തുറക്കാന്‍ആവശ്യമായ ടാബും സ്‌കാനറും എടുത്ത്രാവിലെ പതിനൊന്നുമണിയോടെ മക്കാനിക്കടുത്തെ ക്വാര്‍ട്ടേഴ്സിലെത്തിയ ബെഞ്ചമിനെ വൈകുന്നേരം വരെ തടങ്കിലാക്കിയാണ് കുറ്റാരോപിതര്‍ പണവും സാമഗ്രികളും കവര്‍ന്നത്. ഇയാളെ ഭീഷണിപ്പെടുത്തിയുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത്ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നു.കൈയ്യിലുണ്ടായിരുന്ന പണത്തിന് പുറമെ ഇരുപതിനായിരംരൂപ ഭീഷണിപ്പെടുത്തി ഗൂഗിള്‍ പേ ചെയ്യിപ്പിക്കുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ നഗ്നദൃശ്യം പ്രചരിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ പണം മൂവര്‍ സംഘം ആവശ്യപ്പെട്ടുവെങ്കലും അക്കൗണ്ടില്‍ വേറെ പണമില്ലെന്നു ഉറപ്പിച്ചതിനു ശേഷമാണ് ഇയാളെ വിട്ടയച്ചത്.കണ്ണൂര്‍ ടൗണ്‍ പൊലിസിലെത്തി ഹണിട്രാപ്പിനിരയായ യുവാവ്പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലിസ്‌കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് അറിയിച്ചു. സംഭവത്തിനു ശേഷം വാടകക്വാര്‍ട്ടേഴ്സില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇവര്‍ മുങ്ങിയതായാണ് വിവരം.
Post a Comment