Join News @ Iritty Whats App Group

പെര്‍മിറ്റ് ലംഘിച്ചതിനെ തുടര്‍ന്ന് റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പിന്റെ കസ്റ്റഡിയില്‍



റോബിന്‍ ബസിനെ പെര്‍മിറ്റ് ലംഘിച്ച കുറ്റത്തിന് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ബസ് കസ്റ്റഡിയിലെടുത്തത് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ ടി ഒ ആണ്. അതേ സമയം ആര്‍ടിഒ ലംഘനം എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ പറഞ്ഞു.ഇന്നും കേരളത്തില്‍ റോബിന്‍ ബസിന് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടിരുന്നു.തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പെര്‍മിറ്റ് ലംഘനം ചൂണ്ടികാണിച്ച് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. നാളെയും തൊടുപുഴയില്‍ പരിശോധനയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സര്‍വ്വീസ് തുടങ്ങിയശേഷം റോബിന്‍ ബസ് നാല് തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തില്‍ 37,000 രൂപയും തമിഴ്നാട്ടില്‍ 70,410 രൂപയും പിഴ ലഭിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group