Join News @ Iritty Whats App Group

ബൈക്കുമായി പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ യുവാവ് മരിച്ചു


കണ്ണൂര്‍: ബൈക്കുമായി പാലത്തില്‍ നിന്നും പുഴയിലേക്ക് വീണ യുവാവ് മരണമടഞ്ഞു.ബുധനാഴ്ച്ച പുലര്‍ച്ചെ 12. 10 നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഓലയമ്ബാടി കണ്ണാടിപ്പൊയിലിലെ ജിഷ്ണു (23)മരിച്ചത്. പാണപ്പുഴ മാത്ത് വയല്‍ പാലത്തിൻ്റെ അരികില്‍ കൂടി പുഴയിലേക്ക് വീണത്. ബുധനാഴ്ച്ച രാത്രി ഏഴരയോടെയാണ് അപകടം.
അമിത വേഗതയില്‍ വന്ന ബൈക്ക് റോഡില്‍ നിന്ന് നിയന്ത്രണം തെറ്റി പാലത്തിന് കീഴെ കോണ്‍ക്രീറ്റ് തിട്ടയിലേക്ക് വീഴുകയും യുവാവ് വെള്ളത്തില്‍ പതിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ജിഷ്ണുവിനെ പുറത്തെടുത്ത് പ്രാഥമിക ശ്രുശ്രൂഷ നല്‍കി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചത്. 

മാതമംഗലം ഭാഗത്തുനിന്നും പാണപ്പുഴയിലേക്ക് വരുമ്ബോഴാണ് സംഭവം. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുൻപേ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ഇതേ യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു. അന്ന് പറ്റിയ പരിക്കില്‍ നിന്ന് മുക്തനായി സ്വകാര്യ ബസില്‍ കണ്ടക്ടര്‍ പ്രാക്ടീസ് ചെയ്തുതു വരികയായിരുന്നു. ഓലയമ്ബാടിയിലെ ബിജു-സീമ ദമ്ബതികളുടെ മകനാണ്.സഹോദരങ്ങള്‍: ജിതിന്‍, ജിബിന്‍.ശവസംസ്‌ക്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക്‌ശേഷം ഓലയമ്ബാടിയില്‍ നടക്കും.

Post a Comment

Previous Post Next Post
Join Our Whats App Group