കണ്ണൂര്‍: വിരമിച്ച കോളേജ് അധ്യാപികയെ കണ്ണൂര്‍ നഗരത്തിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്ബ് സര്‍സയ്യിദ് കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂര്‍ കാല്‍ടെക്സിലെ സൂര്യ അപ്പാര്‍ട്ട്മെന്റില്‍ തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.
കാലത്ത് ഫ്ളാറ്റിന്റെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ പോലീസിലും അഗ്‌നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു.അവര്‍ എത്തി മുറി ബലമായി തുറന്നപ്പോഴാണ് ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ കില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയലേക്ക് മാറ്റി.
ദീര്‍ഘകാലം പാലകുളങ്ങരയിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് വ്യവസായ വകുപ്പില്‍ നിന്ന് വിരമിച്ച മാനവേദ ഗോദവര്‍മ്മരാജ നേരത്തെ മരണമടഞ്ഞിരുന്നു. ഏകമകന്‍ ശ്രീകാന്തും കുടുംബവും പൂനെയിലാണ് താമസം. ഫ്ളാറ്റില്‍ പ്രഫ.ശാന്തകുമാരി തനിച്ചായിരുന്നു താമസം.
Post a Comment