പേരാവൂര്‍: ഗോവയില്‍ നടന്ന 37ാമത് ദേശീയ ഗെയിംസ് ആര്‍ച്ചറി ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ റൗണ്ട് 50 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ വെങ്കല മെഡല്‍ നേടി പേരാവൂര്‍ എടത്തൊട്ടിയിലെ ദശരഥ് രാജഗോപാല്‍.
13 തവണ സംസ്ഥാന മെഡല്‍ നേടുകയും 13 തവണ ദേശീയ ആര്‍ച്ചറി ചാമ്ബ്യൻഷിപ്പിലും അഞ്ച് തവണ ഇന്‍റര്‍ യൂണിവേഴ്‌സിറ്റി ചാമ്ബ്യൻഷിപ്പിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സഹോദരൻ സിദ്ധാര്‍ഥ് രാജഗോപാല്‍ ആണ് പരിശീലകൻ. എടത്തൊട്ടി കുഞ്ഞുവീട്ടില്‍ കെ.വി. രാജഗോപാല്‍-സീമ ദമ്ബതികളുടെ മകനാണ്. ദേശീയ ആര്‍ച്ചറി താരങ്ങളായ സിദ്ധാര്‍ഥ് രാജഗോപാല്‍, ഋഷിക രാജഗോപാല്‍, അഭിമന്യു രാജഗോപാല്‍ എന്നിവര്‍ സഹോദരങ്ങളാണ്. തൊണ്ടിയിലെ സാന്ത്വനം സ്പോര്‍സ് ക്ലബ് അംഗമാണ് ദശരഥ്.
Post a Comment