Join News @ Iritty Whats App Group

'കേരളവർമ്മ കോളജിൽ പാതിരാത്രിയിൽ റീ കൗണ്ടിംഗ് നടത്തി കെ.എസ്.യു വിജയം എസ്.എഫ്ഐ അട്ടിമറിച്ചു': പ്രതിപക്ഷനേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കേരളവർമ്മ കോളജിൽ കെ.എസ്.യുവിന്‍റെ വിജയം പാതിരാത്രിയിൽ റീ കൗണ്ടിംഗ് നടത്തി എസ്.എഫ്ഐ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു ചെയർമാൻ സ്ഥാനത്തേക്കുള്ള ശ്രീക്കുട്ടന്‍റെ വിജയം. എന്നാൽ ജനാധിപത്യവിജയത്തെ എസ്എഫ്ഐ അട്ടിമറിക്കുകയായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ ഇതിന് കൂട്ടുനിന്നതായും പ്രതിപക്ഷനേതാവ് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

കേരളവർമ്മയിൽ ശ്രീകുട്ടന്‍റെ വിജയം ജനാധിപത്യത്തിന്റെ വിജയമായിരുന്നു. അത് കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു. KSU വിജയം അംഗീകരിക്കാതെ പാതിരാത്രിയിലും റീ കൗണ്ടിംഗ് നടത്തി ജനാധിപത്യ വിജയത്തെ അട്ടിമറിക്കുകയായിരുന്നു SFI. അതിന് കൂട്ടുനിന്നത് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകരും.

എന്ത് കാരണത്താൽ KSU ന് ലഭിച്ച വോട്ടുകൾ അസാധുവാകുന്നുവോ അതേ കാരണത്താൽ SFI വോട്ടുകൾ സാധുവാകുന്ന മായാജാലമാണ് കേരള വർമ്മയിൽ കണ്ടത്. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണയാണ് വൈദ്യുതി നിലച്ചത്. ആ സമയത്ത് ഇരച്ചുകയറിയ SFI ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ KSU ന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന DYFI നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓർത്തോളൂ.

ശ്രീകുട്ടന്റേയും കെ.എസ്.യു വിന്റേയും പോരാട്ടം കേരള വർമ്മയുടെ ചരിത്രത്തലെ സമാനതകളില്ലാത്ത അധ്യായമാകും. കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടന്റെ കണ്ണിലും ഹൃദയത്തിലും തിളങ്ങുന്ന വെളിച്ചമുണ്ട്. ഇരുട്ട് ബാധിച്ചിരിക്കുന്നത് അവൻ്റെ വിജയം അട്ടിമറിച്ചവരുടെയും അതിന് കൈക്കോടാലിയായി നിന്നവരുടേയും മനസിലാണ്.

KSU പോരാളികൾക്ക് ഹൃദയാഭിവാദ്യങ്ങൾ. പോരാട്ടം തുടരുക. കേരളം ഒപ്പമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group