ഉത്തരാഖണ്ഡിൽ തുരങ്കത്തിൽ കുടുങ്ങിയെ തൊഴിലാളികൾ ഇനി പുറത്തേക്ക്. പതിനേഴ് ദിവസം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് തൊഴിലാളികളെ പുറത്തെടുത്തത്. സിൽക്യാര ടണൽ തുരന്ന് എസ് ഡി ആര്‍ എഫ് സംഘം ആംബുലൻസുമായി അകത്തേക്ക് പോയി കുടുങ്ങിക്കിടന്ന തൊഴിലാളികളുമായി പുറത്തേക്ക് വരികയാണ്. നിലവിൽ നാലുപേരെയാണ് പുറത്തെത്തിച്ചതെന്നാണ് സൂചന.
41 പേരാണ് ടണലിന് അകത്ത് കുടുങ്ങിയത്. ഇവരെ പുറത്തെത്തിക്കാൻ 49 ആംബുലൻസുകൾ പുറത്ത് കാത്ത് നിന്നിരുന്നു. കഴിഞ്ഞ ദിവസം യന്ത്രങ്ങളുടെ സഹായമില്ലാതെ നേരിട്ടുള്ള ഡ്രില്ലിംഗ് തുടങ്ങുകയും ദൗത്യം വിജയത്തിലെത്തുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലും പ്രതിസന്ധികൾ നേരിട്ടത് കനത്ത തിരിച്ചടിയാണ് നൽകിയത്. തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങുകയായിരുന്നു. പത്തു മീറ്റര്‍ ദൂരത്തോളം നേരിട്ട് തുരന്നാണ് തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചേർന്നത്.
Post a Comment