ഇരിട്ടി: നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടന സമാപന സമ്മേളനം ഇരിട്ടിയിൽ ചരിത്രവിജയമാക്കുന്നതിന്റെ ഭാഗമായി ഇരിട്ടിയിൽ വിളംബര ഘോഷയാത്രനടത്തി . കീഴൂരിൽ കേന്ദ്രീകരിച്ച് ഇരിട്ടിയിലേക്ക് നടത്തിയ വിളംബര ഘോഷയാത്ര വർണ്ണ ശബളമായിരുന്നു. കുടുംബശ്രീ, ആരോഗ്യ, ഹരിതകർമസേന, തൊഴിലുറപ്പ്, അങ്കണവാടി,
ശിശുക്ഷേമ വകുപ്പ് തുടങ്ങി ജനങ്ങൾക്കൊപ്പമുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. സ്‌കൗട്‌സ്, ഗൈഡ്‌സ്, എൻസിസി, സ്റ്റുഡന്റ് പൊലീസ്, അധ്യാപകർ, വിദ്യാർഥികൾ, താലൂക്ക് തലത്തിലെ സർക്കാർ ജീവനക്കാർ, സഹകാരികൾ, സഹകരണ ജീവനക്കാർ, വഴിയോരക്കച്ചവടക്കാർ, വിവിധ വിഭാഗം തൊഴിലാളികൾ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, പ്രവർത്തകർ, ജന പ്രതിനിധികൾ, വ്യാപാരികൾ എന്നിവരടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
തഹസീൽദാർ സി. വി. പ്രകാശൻ, സബ് റജിസ്‌ട്രാർ എം. എൻ. ദിലീപ്, ബിപിസി ടി. എം. തുളസീധരൻ, സഹ. ജില്ലാ ഡിആർ കെ. പ്രദോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ്‌കുര്യൻ, നഗരസഭാ ചെയർമാൻ കെ ശ്രീലത, വൈസ് ചെയർമാൻ പി പി ഉസ്മാൻ, കേരഫെഡ് വൈസ് ചെയർമാൻ കെ ശ്രീധരൻ, കെ വി സക്കീർഹുസൈൻ
എന്നിവർ നേതൃത്വം നൽകി.
ഓപ്പൺ ഓഡിറ്റോറിയത്തിൽ മെഗാ തിരുവാതിര, കലാപരിപാടികൾ എന്നിവയോടെ സമാപിച്ചു. ബുധൻ വൈകിട്ട് 3 ന് ഇരിട്ടി തവക്കൽ കോംപ്ലക്സ് മൈതാനിയിലാണ് സദസ്സ്. കൊട്ടിയൂർ മുതൽ അയ്യങ്കുന്ന് വരെയുള്ള പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലും ജനമുന്നേറ്റത്തിന്റെ വൈവിധ്യം തീർത്ത് സദസ്സിന്റെ അനുബന്ധ പരിപാടികൾ ചൊവ്വാഴ്‌ച സമാപിക്കും.
Post a Comment