ഇരിട്ടി: സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. ക്ഷീര കര്‍ഷകനെയാണ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊളക്കാട് സ്വദേശി ആല്‍ബര്‍ട്ടാണ് (73) മരിച്ചത്.
25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആല്‍ബര്‍ട്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് കിട്ടിയതിനു പിന്നാലെയാണ് ജീവനൊടുക്കിയത്. ഭാര്യ രാവിലെ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് ജീവനൊടുക്കിയത്.
ജില്ലാ സഹകരണ ബാങ്കിന്റെ പേരാവൂര്‍ ശാഖയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി നോട്ടീസ് അല്ലാതെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്.
Post a Comment