തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കിൽ കുറവായതിനാൽ ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കണമെന്ന് സർക്കാർ. ഗതാഗതമന്ത്രി ഇൻഷുറൻസ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സർക്കാരിന്റെ ശുപാർശ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഇൻഷ്വറൻസ് കമ്പനികൾ സമ്മതിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനും ആവശ്യപ്പെട്ടു. ഇൻഷുറൻസ് ഇല്ലാതെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിന് വേണ്ടിയുള്ള യാടിന്റെ കോസ്റ്റ് ഷെയറിങ്ങും ചർച്ചയായി.
ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയും ആയി സംയുക്തമായി ചേർന്ന് നിയമലംഘനമുള്ള വാഹനങ്ങൾക്ക് ഇൻഷുറൻസ് പുതുക്കി നൽകാതിരിക്കുന്ന കാര്യം പരിഗണിക്കും. ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്ന വാഹനങ്ങളുമായി ഒരുതരത്തിലുള്ള കോൺട്രാക്ടിലും ഏർപ്പെടാതിരിക്കുക എന്നീ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് ഇന്നത്തെ മീറ്റിംഗിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളുമായി തുടർന്നും ചർച്ചകൾ നടത്തുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Post a Comment