സംസ്ഥാനത്തെ സ്കൂളുകളിൽ അർധ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും.
ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് തന്നെ ചോദ്യപേപ്പർ തയാറാക്കി നൽകും. വൊക്കേഷനൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും.
യു പി, ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 13നും എൽ പി വിഭാഗം 15നും ആരംഭിക്കും. ഈ വിഭാഗം പരീക്ഷകൾ 21ന് അവസാനിക്കും.
ഹയർ സെക്കൻഡറി / വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ 12 മുതൽ 22 നടത്താൻ പൊതു വിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു ഐ പി) യോഗം തീരുമാനിച്ചു.
ക്രിസ്മസ് അവധിക്കായി 22ന് സ്കൂളുകൾ അടക്കും. ജനുവരി ഒന്നിന് തുറക്കും.
Post a Comment