നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ വിനോദ് തോമസ് (47) ആണ് മരിച്ചത്.
പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും ആരും പുറത്തിറങ്ങാതിരുന്നതോടെ വാഹനം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
നത്തോലി ഒരു ചെറിയ മീനല്ല,അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയിൽ.
Post a Comment