Join News @ Iritty Whats App Group

വയനാട്ടില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ തലശേരിയില്‍; ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി



വയനാട്ടിലെ പേരിയായിലെ ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി പോലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കി.

സുന്ദരി, ലത എന്നിവര്‍ക്കായുള്ള ലുക്ക്‌ഔട്ട് നോട്ടീസാണ് കണ്ണൂര്‍ സിറ്റി പോലീസ് പുറത്തിറക്കിയത്. 

പേരിയായിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേരെയാണ് തണ്ടര്‍ബോള്‍ട്ടിന് പിടികൂടാൻ സാധിച്ചത്. നാലുപേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ രക്ഷപ്പെട്ട രണ്ടു പേരാണ് സുന്ദരിയും ലതയും. 

ഇവര്‍ ബസില്‍ തലശേരിയിലെത്തിയെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരം. അതിനാല്‍ വ്യാപക അന്വേഷണമാണ് ഇവര്‍ക്കായി തലശേരിയിലും പരിസരപ്രദേശങ്ങളിലും പോലീസും ക്രൈംബ്രാഞ്ചും നടത്തുന്നത്. 

ആശുപത്രികള്‍, ബസ് സ്റ്റാൻഡ്, റെയില്‍വേസ്റ്റേഷൻ തുടങ്ങിയിടങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലുക്ക്‌ഔട്ട് നോട്ടീസ് പോലീസ് ഇറക്കിയിരിക്കുന്നത്.

ഏറ്റുമുട്ടലില്‍ ഇവര്‍ക്ക് പരിക്കേറ്റിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കാനാണ് നിര്‍ദേശം.

Post a Comment

Previous Post Next Post
Join Our Whats App Group