പത്തനംതിട്ട: റോബിന്‍ ബസിനെതിരെ കടുത്ത നടപടിയുമായി എം വി ഡി തടഞ്ഞു. ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചാണ് നടപടി. റോബിന്‍ ബസിനെതിരെ എം വി ഡി കേസെടുത്തിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് നിരവധി തവണയായി ലംഘിക്കുന്ന തരത്തില്‍ പെര്‍മിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ചായിരുന്നു ബസ് പിടിച്ചെടുത്തിരിക്കുന്നത്. എം വിഡി കര്‍ശനമായ നടപടിയെടുത്തിരിക്കുന്നത് വലിയ പോലീസ് സന്നാഹത്തോടെയാണ്. തുടര്‍ച്ചയായ നിയമലംഘനമെന്ന് എം വി ഡി. അതേ സമയം ബസ് പിടിച്ചെടുത്തത് അന്യായമെന്ന് നടത്തിപ്പുക്കാര്‍ പറയുന്നു. പുലര്‍ച്ചെ 1.30 ക്ക് തുടങ്ങിയ നടപടിയാണ്. പെര്‍മിറ്റ് റദ്ദാക്കാന്‍ എം വി ഡി നടപടിയെടുക്കും. നിയമലംഘനമാണെന്ന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുന്നതിനായും ആലോചനയുണ്ട്. ഉദ്യോഗസ്ഥര്‍ നടത്തിയത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും വാഹനത്തിന്റെ നടത്തിപ്പുക്കാര്‍ വാദിക്കുന്നു.
Post a Comment