കേന്ദ്രം രാജ്യത്ത് ഹലാൽ ഉത്പന്നങ്ങളുടെ വിൽപന നിരോധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലങ്കാനയിൽ നവംബർ 30നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ പാർട്ടികളുടെയും പ്രവർത്തനം വിലയിരിത്തിയിട്ട് മാത്രമേ നിങ്ങൾ വോട്ട് ചെയ്യാവു. എല്ലാ പാർട്ടിയേയും വിലയിരുത്തിയ ശേഷം നിങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നിങ്ങളുടെ വോട്ട് എംഎൽഎയേയൊ സർക്കാരിനേയൊ തെരഞ്ഞെടുക്കുന്നത് മാത്രമല്ല, തെലങ്കാനയുടെയും രാജ്യത്തിന്റേയും ഭാവി തീരുമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെലങ്കാനയിൽ ബിആർഎസ് നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്ന് അമിത് ഷാ പറഞ്ഞു. ആർക്കും പ്രത്യേക ആനുകൂല്യങ്ങൾ നൽകാൻ ഭരണഘടന അനുവദിക്കുന്നില്ല. തങ്ങൾ മതന്യൂനപക്ഷങ്ങൾക്കുള്ള നാല് ശതമാനം സംവരണം അവസാനിപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
Post a Comment