ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാല് ദിവസമായി നടന്നു വന്നിരുന്ന ഇരിട്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എടൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ് 257 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടി. 243 പോയിന്റ് നേടിയ കുന്നോത്ത് സെന്റ് ജോസഫ് എച്ച്എസ്എസും അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസും രണ്ടാം സ്ഥാനം പങ്കിട്ടു. 201 പോയിന്റ് നേടിയ ഇരിട്ടി എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 231 പോയിന്റ് നേടി എടൂര്‍ സെന്റ് മേരീസ് എച്ച്എസ് ഒന്നാം സ്ഥാനം നേടി. 211 പോയിന്റ് നേടിയ കുന്നോത്ത് സെന്റ് ജോസഫ്‌സ് എച്ച്എസിന് രണ്ടാം സ്ഥാനവും 163 പോയിന്റ് വീതം നേടിയ അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് എച്ച്എസിനും കടത്തുംകടവ് സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഇഎംഎച്ച്എസിന് മൂന്നാം സ്ഥാനവും ലഭിച്ചു.
യുപി വിഭാഗത്തില്‍ വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളും മഞ്ഞളാംപുളം യുപി സ്‌കൂളും 78 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റ് വീതം നേടിയ കൊട്ടിയൂര്‍ എന്‍എസ്എസ് യുപിസ്‌കൂളും അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളും രണ്ടാം സ്ഥാനവും 74 പോയിന്റ് വീതം നേടിയ തലക്കാണി ഗവ. യുപിസ്‌കൂളും കീഴൂര്‍ വിയുപി സ്‌കൂളും തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യുപി സ്‌കൂളും മീത്തലെപുന്നാട് യുപി സ്‌കൂളും മുന്നാം സ്ഥാനവും പങ്കിട്ടു.
എല്‍പി വിഭാഗത്തില്‍ 65 പോയിന്റ് നേടിയ കോളിക്കടവ് ഡോണ്‍ബോസ്‌കോ സ്‌കൂളിനാണ് ഒന്നാം സ്ഥാനം. 63 പോയിന്റ് നേടി കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂളും അങ്ങാടിക്കടവ് സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂളും നടുവനാട് എല്‍പി സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. 61 പോയിന്റ് വീതം നേടി തൊണ്ടിയില്‍ സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍, അടക്കാത്തോട് ഗവ. യുപി സ്‌കൂള്‍, കരിക്കോട്ടക്കരി സെന്റ് തോമസ് യുപി സ്‌കൂള്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
യുവി വിഭാഗം സംസ്‌കൃതം കലോത്സവത്തില്‍ ഒന്നാം സ്ഥാനം തൊണ്ടിയില്‍ സന്റ് ജോണ്‍സ് യുപി സ്‌കൂളും (86 പോയിന്റ്) രണ്ടാം സ്ഥാനം വീര്‍പ്പാട് സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളും (84 പോയിന്റ്), മൂന്നാം സ്ഥാനം അമ്പായത്തോട് യുപി സ്‌കൂളും (83 പോയിന്റ്) കരസ്ഥമാക്കി.
യുപി അറബിക് കലോത്സവത്തില്‍ ഒന്നാം സ്ഥാനം ഉളിയില്‍ ഗവ. യുപി സ്‌കൂളും, വെള്ളരിവയല്‍ സുഹ്‌റ യുപി സ്‌കൂളും (63 പോയിന്റ്) പങ്കിട്ടു. രണ്ടാം സ്ഥാനം ചാവശ്ശേരി ജിഎച്ച്എസ്എസ് (61 പോയിന്റ്), മൂന്നാം സ്ഥാനം ആറളം ജിഎച്ച്എസ്എസും (57 പോയിന്റ്) കരസ്ഥമാക്കി.
എച്ച്എസ് അറബിക് കലോത്സവത്തില്‍ ഒന്നാം സ്ഥാനം ചാവശ്ശേരി ജിഎച്ച്എസ്എസും (93 പോയിന്റ്), രണ്ടാം സ്ഥാനം ആറളം ജിഎച്ച്എസ്എസ് (85 പോയിന്റ്), മൂന്നാം സ്ഥാനം ഇരിട്ടി ഹൈസ്‌കൂളും (83 പോയിന്റ്) നേടി.
സമാപന സമ്മേളനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ അധ്യക്ഷത വഹിച്ചു. തലശേരി അതിരൂപത വികാരി ജനറല്‍ മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍ മുഖ്യാതിഥിയായി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി, എഇഒ കെ.ബാബുരാജ്, കുന്നോത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.അഗസ്റ്റ്യന്‍ പാണ്ഡ്യാമാക്കല്‍, ജനറല്‍ കണ്‍വീനര്‍ തോമസ് തോമസ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
ഇരിട്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാരന്‍, പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍, സ്ഥിരസമിതി അധ്യക്ഷന്‍ മുജീബ് കുഞ്ഞിക്കണ്ടി, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ രാജി കുര്യന്‍, യുപിസ്‌കൂള്‍ പ്രധാനാധ്യാപകന്‍ മാത്യു ജോസഫ്, പായം പഞ്ചായത്ത് അംഗങ്ങളായ സുഭാഷ് രാജന്‍, ഷൈജന്‍ ജേക്കബ്, മിനി പ്രസാദ്, സെന്റ് തോമസ് ഫൊറോന ചര്‍ച്ച് അസി. വികാരി ഫാ.അജോ വടക്കേട്ട്, പ്രോഗ്രാം കണ്‍വീനര്‍ വി.ജെ.സിജോ, സ്മിത രഞ്ജിത്ത്, സി.വി. കുര്യന്‍, എം. പ്രജീഷ്‌കുമാര്‍, എം.എം. ബെന്നി, കെ.പി. ഷിനോജ്, സെബാസ്റ്റ്യന്‍ കക്കാട്ടില്‍, സി. മൊയ്തീന്‍കുട്ടി, അമ്പിളി തോമസ്, റിഫ ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment