കണ്ണൂര്‍: കണ്ണൂരില്‍ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് അയച്ചതിന്റെ പേരിലല്ലെന്ന് കേരള ബാങ്ക്. ആത്മഹത്യ ചെയ്ത കൊളക്കാട് മുണ്ടക്കല്‍ എം.ആര്‍ ആല്‍ബര്‍ട്ടിന്റെ പേരില്‍ കേരള ബാങ്കിന്റെ ഒരു ശാഖയിലും നിലവില്‍ വായ്പകളൊന്നും തന്നെയില്ല എന്ന് ബാങ്ക് വിശദീകരണക്കുറിപ്പില്‍ പറയുന്നു.
അതേസമയം, ആല്‍ബര്‍ട്ടിന്റെ ഭാര്യ അല്‍ഫോന്‍സ് ഉള്‍പ്പെടുന്ന അഞ്ചംഗ് ജെഎല്‍ജി ഗ്രൂപ്പിന് 2019 ജൂലായ് 12ന് കേരള ബാങ്കിലെ പേരാവൂര്‍ ശാഖയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വ്യക്തിഗത ജാമ്യത്തില്‍ വായ്പ അനുവദിച്ചിരുന്നു. അതില്‍ 2,20,040 രൂപ കുടിശിക ആയതിനാല്‍ ശാഖയില്‍ നിന്നും ആല്‍ബര്‍ട്ടിന്റെ ഭാര്യ അടക്കം അഞ്ച് പേര്‍ക്കും റവന്യു റിക്കവറിക്ക് നോട്ടീസ് നല്‍കുന്നതിന് മുന്‍പുള്ള സാധാരണ നോട്ടീസ് നവംബര്‍ 18ന് നല്‍കിയിരുന്നു. ഈ വായ് പയില്‍ ഒരാളുടെ ബാധ്യത വരുന്നത് 40,408 രൂപയാണെന്നും ബാങ്ക് വിശദീകരിക്കുന്നു.
വായ്പ തിരിച്ചടച്ചില്ലെങ്കില്‍ വീടും വസ്തുവും ജപ്തിചെയ്യുമെന്ന് കാണിച്ചുള്ള നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 25 വര്‍ഷം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു 73കാരനായ ആല്‍ബര്‍ട്ട്. ഭാര്യ രാവിലെ പള്ളിയില്‍ പോയ സമയത്തായിരുന്നു ഇദ്ദേഹം ജീവനൊടുക്കിയത്.
Post a Comment