Join News @ Iritty Whats App Group

കാറില്‍ ഇല്ലാത്ത രൂപം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ സംഭവം, കുടുംബത്തിനെതിരെ വ്യാജ പ്രചരണം: പരാതിയുമായി കുടുംബം

കണ്ണൂര്‍: കാറില്‍ യാത്ര ചെയ്യാത്ത ആളുടെ രൂപം നിരീക്ഷണ ക്യാമറിയില്‍ പതിഞ്ഞ സംഭവത്തില്‍ വ്യാജ പ്രചരണം നടക്കുന്നെന്ന് ആരോപിച്ച് പരാതി നല്‍കി കാറില്‍ യാത്ര ചെയ്ത കുടുംബം. സോഷ്യല്‍ മീഡിയയില്‍ അടക്കം കുടുംബത്തിനെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കിയത്.

കഴിഞ്ഞ മാസം 3 നാണ് സംഭവം. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശികളായ കുടുംബത്തിന്റെ കാറാണ് രാത്രി 8.27 ന് മേല്‍പാലം വഴി പയ്യന്നൂവിലേക്കു പോകുമ്പോള്‍ ക്യാമറയില്‍ പതിഞ്ഞത്. ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ മൂന്നാമതൊരു സ്ത്രീയുടെ ചിത്രവും ഉണ്ടായിരുന്നു. പയ്യന്നൂര്‍ മേല്‍പാലത്തിന് സമീപം മോട്ടര്‍വാഹന വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യമാറയില്‍ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവറുടെ സീറ്റിന് പിന്നില്‍ ഒരു സ്ത്രീരൂപം കൂടി പതിഞ്ഞത്.

എന്നാല്‍ ഈ സമയം കാറിലെ പിന്‍സീറ്റില്‍ ഉണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനും കഴിഞ്ഞില്ല. ഒരു ചിത്രത്തിന് മുകളില്‍ മറ്റൊരു ചിത്രം പതിഞ്ഞെന്നുള്ള അനുമാനങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അങ്ങനെയുള്ള സാധ്യതകള്‍ ക്യാമറയില്‍ ഉണ്ടാകില്ല എന്നാണ് മോട്ടര്‍ വാഹന വകുപ്പ് പറയുന്നത്. ക്യാമറ പരിശോധിച്ചെങ്കില്‍ മാത്രമേ സംഭവത്തിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയുകയുള്ളു.

Post a Comment

Previous Post Next Post
Join Our Whats App Group