കേളകം: കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കേളകം മേഖല കമ്മിറ്റി രാജിവെക്കുന്നതായി കേളകം മേഖല പ്രസിഡന്റ് എസ്.ജെ. തോമസ് അടക്കമുള്ള നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുൻ ഭരണ സമിതിയുടെ കാലയളവിലെ സാമ്പത്തിക ബാധ്യത നിലവിലെ ഭരണ സമിതിക്ക് താങ്ങാനാവാത്തതുമൂലമുണ്ടായ പ്രതിസന്ധിയാണ് രാജിക്ക് കാരണമെന്നു ഇവർ പറഞ്ഞു. . ജില്ലാ പ്രസിഡണ്ടിന് രാജിക്കത്ത് സമർപ്പിച്ചതായും, രാജി തീരുമാനം മേഖലയിലെ എട്ട് യൂനിറ്റുകൾ ഐക്യകണ്ഠേന അംഗീകരിച്ച് എടുത്തതാണന്നും, ഭാവി കാര്യങ്ങൾ ജില്ലാ കമ്മറ്റി തീരുമാനിക്കുമെന്നും നേതാക്കൾ അറിയിച്ചു.
കഴിഞ്ഞവർഷം ആഗസ്റ്റിലാണ് പുതിയ മേഖല കമ്മിറ്റി രൂപീകരിച്ചത്. പഴയ പ്രവർത്തന കാലത്ത് ഉണ്ടായ സാമ്പത്തിക ബാധ്യത പുതിയ ഭരണസമിതി ഏറ്റെടുക്കേണ്ട എന്ന ധാരണ പ്രകാരമാണ് പുതിയ ഭരണസമിതി ഭരണം ഏറ്റെടുത്തത്. ഇത് പ്രാവർത്തിക മാകാത്തത് മൂലം മുൻ കാല സാമ്പത്തിക ബാധ്യത പുതിയ ഭരണസമിതിക്ക് താങ്ങാവുന്നതിലധികം പ്രതിസന്ധിയിലാക്കിയതായും മേഖലാ കമ്മിറ്റി വ്യക്തമാക്കി. ജനറൽ സെക്രട്ടറി ബേബിച്ചൻ, ട്രഷറർ വി.ഐ. സെയ്തുകുട്ടി, വൈസ് പ്രസിഡന്റ് സി.എം. ജോസഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Post a Comment