Join News @ Iritty Whats App Group

സ്മാർട്ഫോണിന് ബദലാകാൻ പുതിയ 'എഐ പിൻ'; എന്താണ് ഈ ടെക്നോളജി?


സ്മാർട്ഫോണിനു പകരം ഉപയോ​ഗിക്കാവുന്ന പുതിയ എഐ പിൻ അവതരിപ്പിച്ച് ഹ്യൂമെയ്ൻ (Humane) കമ്പനി. മുൻ ആപ്പിൾ ജീവനക്കാർ സ്ഥാപിച്ചതാണ് ഈ കമ്പനി. വസ്ത്രങ്ങളിൽ ക്ലിപ്പ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഉപകരണമാണിത്. ഈ എഐ പിൻ ഉപയോ​ഗിച്ച് ഫോൺ കോളുകൾ ചെയ്യാനും മെസേജുകൾ അയക്കാനും ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യാനുമൊക്കെ സാധിക്കും.

699 ഡോളറാണ് (ഏകദേശം 58,000 രൂപ) ഈ എഐ പിന്നിന്റെ വില. നവംബർ 16 മുതൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഈ ഉപകരണം പ്രീ-ഓർഡറിനെത്തുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വർഷം ആദ്യം ഷിപ്പിംഗ് ആരംഭിക്കുമെന്നും കമ്പനി പറഞ്ഞു. എഐആ പിന്നിന്റെ വിലയെ കൂടാതെ, ഹ്യൂമെയ്ൻ സബ്സ്ക്രിപ്ക്ഷനായി പ്രതിമാസം 24 ഡോളർ ആണ് നൽകേണ്ടത്.

”ഇത്തരം ഇലക്രോണിക് ഉപകരണങ്ങൾ നിർമിക്കുന്നതിന് പ്രധാന്യം കൊടുക്കുന്ന നിരവധി സിലിക്കൺ വാലി കമ്പനികളിൽ ഒന്നാണ് ഹ്യൂമെയ്ൻ. ആപ്പിളും മെറ്റയും പോലെയുള്ള കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ഞങ്ങളുടെ കണ്ടുപിടുത്തങ്ങൾ”,കമ്പനിയുടെ സഹസ്ഥാപകനും പ്രസിഡന്റുമായ ഇമ്രാൻ ചൗധരി പറഞ്ഞു.

എന്താണ് ഹ്യൂമെയ്ൻ അവതരിപ്പിച്ച എഐ പിൻ? ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

‌രണ്ട് ഭാഗങ്ങളായാണ് ഈ എഐ പിൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു ചതുരാകൃതിയിലുള്ള ഉപകരണവും ബാറ്ററി പാക്കും ആണ് ഇതിലുള്ളത്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലോ മറ്റ് പ്രതലങ്ങളിലോ ഘടിപ്പിക്കാനാകും.

വോയ്‌സ് കൾട്രോൾ, ടച്ച് കൺട്രോൾ, ക്യാമറ, പ്രൊജക്ടർ തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ചാറ്റ്ജിപിടി-ക്രിയേറ്റർ ഓപ്പൺ എഐയിൽ നിന്നുള്ള സാങ്കേതികവിദ്യകളും മൈക്രോസോഫ്റ്റിൽ നിന്നുള്ള ക്ലൗഡ് കമ്പ്യൂട്ടിംഗ് പവറും ഉപയോഗിച്ചാണ് ഈ എഐ പിൻ പ്രവർത്തിക്കുന്നത്. ഭക്ഷണം പോലുള്ള വസ്തുക്കൾ സ്‌കാൻ ചെയ്യാനും ഈ എഐ പിന്നിന് സാധിക്കും. അവയുടെ ചിത്രങ്ങളെടുത്ത് സ്കാൻ ചെയ്ത് അവയിലുള്ള പോഷകങ്ങൾ എന്തൊക്ക ആണെന്നു വരെ ഈ എഐ പിൻ ഉപയോക്താവിന് പറഞ്ഞുതരും.

സ്‌മാർട്ട്‌ഫോണുകളേക്കാൾ കൂടുതൽ സൗകര്യപ്രദവും എളുപ്പത്തിൽ ഉപയോ​ഗിക്കാവുന്നതുമായ രീതിയിലാണ് എഐ പിൻ രൂപകൽപന ചെയ്‌തിരിക്കുന്നതെന്ന് ഹ്യൂമെയ്ൻ കമ്പനി അറിയിച്ചു. പരമ്പരാഗത ഫോണുകളിൽ നിന്നും വ്യത്യസ്തമായി പൂർണമായും ആർട്ടിഫിഷ്യൻ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ എഐ പിൻ പ്രവർത്തിക്കുന്നതെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group