കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അതിഥിത്തൊഴിലാളിയായ യുവതിയുടെ കുഞ്ഞിന് അമ്മയായി വനിതാ സിവില്‍ പോലീസ് ഓഫീസര്‍.
എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: എം.എ. ആര്യയാണു പട്‌ന സ്വദേശിനി അജനയുടെ കുഞ്ഞിനെ മുലയൂട്ടി മാതൃസ്‌നേഹത്തിന്റെ മഹനീയമാതൃകയായത്. മാറ്റിവച്ച ഹൃദയവാല്‍വില്‍ രക്തം കട്ടപിടിച്ചതിനേത്തുടര്‍ന്ന് ഐ.സി.യുവിലാണ് അജന.
ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പമുള്ള കുട്ടികളെ ഏറ്റെടുക്കണമെന്നായിരുന്നു വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കണ്‍ട്രോള്‍ റൂമില്‍നിന്ന് എത്തിയ സന്ദേശം. തുടര്‍ന്ന് ആശുപത്രിയില്‍നിന്നു നാല് കുട്ടികളെയും സ്‌റ്റേഷനിലെത്തിച്ചു. ഇതില്‍ ഇളയകുട്ടിക്കു നാലുമാസം മാത്രമായിരുന്നു പ്രായം. അവള്‍ക്കാണ് ആര്യ അമ്മയായത്. മറ്റ് കുട്ടികള്‍ക്കു പോലീസുകാര്‍ ഭക്ഷണം വാങ്ങിനല്‍കി.
കുട്ടികളെ പിന്നീട് ശിശുഭവനിലേക്കു മാറ്റി. െവെക്കം സ്വദേശിയായ ആര്യ 2017-ലാണ് പോലീസില്‍ ചേര്‍ന്നത്. രണ്ട് മക്കളുണ്ട്. ഇളയകുട്ടിക്ക് ഒമ്പതുമാസമാണു പ്രായം. ചികിത്സയില്‍ കഴിയുന്ന പട്‌ന സ്വദേശിനിയും കുടുംബവും പൊന്നാരിമംഗലത്താണു താമസിക്കുന്നത്.
Post a Comment