രാഹുല്‍ ഗാന്ധി എംപി ഇന്ന് നിര്‍മ്മാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകള്‍ പിവി അന്‍വര്‍ എംഎല്‍എ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന നിലമ്പൂരിലെ പിഎംജിഎസ്‌വൈ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്. അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് കോൺഗ്രസ് ആരോപിച്ചു.
എംഎല്‍എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണെന്ന് കോൺഗ്രസ് വിമര്‍ശിച്ചു. പിഎംജിഎസ്‌വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എംപി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.
മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് പി സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങൾ എന്ന പുസ്തകം കടവ് റിസോർട്ടിലെ ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ വയനാട് ജില്ലയിലും വെള്ളിയാഴ്ച എറണാകുളത്തുമാണ് രാഹുലിന് പരിപാടികൾ ഉള്ളത്.
Post a Comment