Join News @ Iritty Whats App Group

'ഗവര്‍ണർമാർ സര്‍ക്കാറുകൾക്ക് വിധേയമായി പ്രവര്‍ത്തിക്കണം'; തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി


ദില്ലി: ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്ന് സുപ്രീംകോടതി. ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ലെന്നും പഞ്ചാബ് സർക്കാരിന്റെ ഹ‍ർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ഗവർണർ തീകൊണ്ട് കളിക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു.

ബില്ലുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു. ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെൻ്ററി ജനാധിപത്യം എവിടെ എത്തുമെന്നും കോടതി ചോദിച്ചു. ഗവർണർ തെരഞ്ഞെടുക്കുന്ന സർക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group