ഇരിട്ടി: ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നവകേരള സദസ്സ് നഗരിയിലെ
മാലിന്യശേഖരണത്തിന് ഹരിതകർമ്മ സേന ഓലക്കൊട്ടകൾ തയ്യാറാക്കി.
ബുധനാഴ്‌ച ഇരിട്ടിയിൽ നടക്കുന്ന പേരാവൂർ മണ്ഡലം സദസ്സിന്റെ
മുന്നൊരുക്കമായാണ് നഗരസഭാ ഹരിത കർമസേന ഓലക്കൊട്ടകൾ മെടഞ്ഞത്. കീഴൂർ
കാമ്യാട്ടെ കെ വി പ്രസന്നയുടെ വീട്ടുമുറ്റത്താണ് കൊട്ടമെടഞ്ഞത്. എൻ പി
പ്രേമി, കെ വി പ്രസന്നകുമാരി, എം പ്രസീത, ജാനകി, രസ്മിജ, കെ ചന്ദ്രിക,
ലീല എന്നിവരാണ് 50 കൊട്ടകൾ മെടഞ്ഞത്.
Post a Comment