പത്തനംതിട്ട: ശബരിമല കയറുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ഹൃദ്രോഗം ഉള്ളവർ കൃത്യമായ പരിശോധനകൾക്ക് വിധേയരായി മല കയറണമെന്നാണ് നിർദേശം. സന്നിധാനതും പമ്പയിലും ആധുനിക സൗകര്യങ്ങൾ ആശുപത്രികളിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സന്നിധാനത്തിന് സമീപം തേങ്ങ ഉടക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഒരു തീർത്ഥാടകൻ മരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യപൂർണമായ തീർത്ഥാടനത്തിന് നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്.
ഹൃദ്രോഹം ഉള്ളവർ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷം വേണം ശബരിമല യാത്ര തുടങ്ങാൻ എന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. അതുപോലെ തന്നെ മല കയറുമ്പോൾ കൃത്യമായ ഇടവേളകളിൽ വിശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സന്നിധാനത്തെ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. ഐസിയു വെന്റിലേറ്റർ. ഐ സി യു, വെന്റില്ലേറ്റർ, ഇസിജി തുടങ്ങിയ സംവിധാനങ്ങളും തയ്യാറാണ്. പാമ്പ് വിഷത്തിനുള്ള പ്രതിരോധ മരുന്നുകളും ലഭ്യമാണ്.
Post a Comment